
കോഴിക്കോട്: കൂമുള്ളിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. ഉള്ളിയേരി മഠത്തില്‍ കുനിയില്‍ ജവാദ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജവാദിനെ അത്തോളി പൊലീസ് പിടികൂടുന്നത്. 0.02 ഗ്രാം എല്‍എസ്ഡി സ്റ്റാംപ് ഇയാളില്‍ നിന്നും കണ്ടെത്തി.
കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി റയീസ് ആണ് പിടിയിലായത്. പുലർച്ചെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡാൻസ് ടീം ആണ് ഇയാളെ പിടികൂടിയത്. 55 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ബെംഗുളൂരുവിൽ നിന്നും എംഡിഎംഎയുമായി എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.