എറണാകുളം ജില്ലയില്‍ ഡങ്കിപ്പനി വ്യാപകമാകുന്നു: ഇന്നലെ മാത്രം 144 രോഗബാധിതര്‍

ആറാം തിയതി 122 പേരെയാണ് ഡങ്കിപ്പനി ബാധിതരായി കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on


എറണാകുളം ജില്ലയിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വ്യാപകമാകുന്നു. ഇന്നലെ മാത്രം 144 പേരെയാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ബാധിതർ കൂടുതൽ ഉള്ളത് പശ്ചിമ കൊച്ചിയിലാണ്.

ആറാം തിയതി 122 പേരെയാണ് ഡങ്കിപ്പനി ബാധിതരായി കണ്ടെത്തിയത്. കൊച്ചിയില്‍ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ. മലേറിയ, എച്ച് 1 എന്‍ 1 പനിയും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം, എച്ച് 1 എന്‍ 1 , എലിപ്പനി എന്നിങ്ങനെ പലതരം പനികളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. രോഗങ്ങള്‍ വർധിച്ചതോടെ മഴക്കാല പൂർവ ശുചീകരണത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണങ്ങള്‍ ഉയർന്നിരുന്നു. രോഗം ബാധിച്ചവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുന്ന രോഗമാണ് ഡങ്കിപ്പനി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com