ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതു; ഭക്ഷ്യവസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച് ഊര് മൂപ്പന്മാരുടെ പ്രതിഷേധം

വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് തുടങ്ങിയ ആദിവാസി ഊരുകളിലാണ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്.
ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതു; ഭക്ഷ്യവസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച് ഊര് മൂപ്പന്മാരുടെ പ്രതിഷേധം
Published on


ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഊരുമൂപ്പന്മാരുടെ കൂട്ടായ്മ. വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ ജില്ലാ പട്ടിക വര്‍ഗ ഓഫീസില്‍ എത്തി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ക്ക് മുമ്പാകെ തിരിച്ചു നല്‍കി.

വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് തുടങ്ങിയ ആദിവാസി ഊരുകളിലാണ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ലൈസന്‍സ് ഇല്ലാത്ത ഏജന്‍സിക്ക് വിതരണാനുമതി നല്‍കിയെന്നും ആരോപണമുണ്ട്.


പ്രതിഷേധ സൂചകമായി സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണയിരുന്ന ശേഷമാണ് ഓഫീസിലെക്കെത്തി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ക്ക് മുമ്പാകെ ഭക്ഷ്യ വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ചത്.

കേര സുഗന്ധി എന്ന നിരോധിച്ച വെളിച്ചെണ്ണ ഉള്‍പ്പെടെ ഉള്ള വസ്തുക്കളാണ് ആദിവാസി ഊരുകളില്‍ നല്‍കിയത്. കഴിഞ്ഞ മാസം വെണ്ണിയാനി ഊരില്‍ ലഭിച്ച ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന കേര സുഗന്ധി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത കുടുംബാംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഒന്നര വയസുള്ള കുട്ടിക്കടക്കമാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

കേര സുഗന്ധി 2018ല്‍ സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയുടെ സാമ്പിള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com