fbwpx
ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി എന്ത് നിർദ്ദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സജി ചെറിയാന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Aug, 2024 07:25 PM

റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കട്ടെ. കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞാല്‍ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിക്ക് കൈമാറുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കോടതി എന്ത് നിർദ്ദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. മുദ്രവെച്ച കവറില്‍ റിപ്പോർട്ടിന്‍റെ പൂർണ രൂപം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കട്ടെ. കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞാല്‍ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

ALSO READ:  "റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്?" ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി


ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിന് തടസങ്ങളില്ലെന്നും മന്ത്രി വി. എന്‍ വാസവനും പറഞ്ഞിരുന്നു.

ALSO READ: സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം: വി.ഡി. സതീശന്‍


അതേസമയം, റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതടക്കം നിർണായക ചോദ്യങ്ങൾ ഹൈക്കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചു. മുദ്രവെച്ച കവറില്‍ റിപ്പോർട്ടിന്‍റെ പൂർണരൂപം സമർപ്പിക്കണമെന്നും നിർദേശിച്ചു. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ കോടതി സ്വമേധയാ വനിതാ കമ്മീഷനെ കക്ഷി ചേർത്തിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ പശ്ചാത്തലത്തില്‍ മൊഴി നൽകിയവർ പരാതി നൽകാൻ മുന്നോട്ടു വന്നാൽ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. സർക്കാർ റിപ്പോർട്ട് പുറത്തു വിടാന്‍ കാലതാമസം വരുത്തിയെന്ന് ആരോപണങ്ങള്‍ ഉയർന്നു വരുന്ന സാഹചര്യത്തില്‍ സർക്കാർ പ്രതിരോധത്തിലാണ്. ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നതെന്താണെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. നാലര വർഷത്തിനു ശേഷമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നത്.

KERALA
ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി; CPM ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വേദിയിലിരുത്തി വിമർശനം
Also Read
user
Share This

Popular

KERALA
FOOTBALL
സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം; പൊലീസെത്തി പരിപാടി നിർത്തിവെപ്പിച്ചു