വയനാട്: സിപ് ലൈനിൽ അപകടമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. അമ്മയും കുഞ്ഞും സിപ് ലൈനിൽ നിന്ന് തെന്നിപ്പോകുന്നതായും കൂടെയുണ്ടായിരുന്ന ഒരാൾ താഴെക്ക് വീഴുന്നതായും കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അപകടം നടന്നുവെന്ന് പറഞ്ഞ് എഐ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വ്യാജ പ്രചരണം നടത്തുന്ന നവമാധ്യമ പ്രൊഫൈലുകൾ നിരീക്ഷിച്ച് വരികയാണ് എന്നും പൊലീസ് അറിയിച്ചു. വീഡിയോ നിർമിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ് എന്നും അധികൃതർ വ്യക്തമാക്കി.