പുതുതായി ഉദ്ഘാടനം ചെയ്ത പട്ന മെട്രോയിൽ ആളുകൾ ടിക്കറ്റില്ലാതെ പ്രവേശിച്ചോ?

വൈറലായ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, പശ്ചാത്തലത്തിൽ ഓയിസ്റ്റേഴ്‌സ് വാട്ടർ പാർക്ക് എന്നെഴുതിയ ഒരു സൈൻബോർഡ് കാണാൻ കഴിഞ്ഞു
പുതുതായി ഉദ്ഘാടനം ചെയ്ത പട്ന മെട്രോയിൽ ആളുകൾ ടിക്കറ്റില്ലാതെ പ്രവേശിച്ചോ?
Published on

പുതുതായി ഉദ്ഘാടനം ചെയ്ത പട്ന മെട്രോയിൽ കുട്ടികളുൾപ്പെടെ നിരവധി പേർ ടിക്കറ്റില്ലാതെ സ്റ്റേഷൻ്റെ ടേൺസ്റ്റൈലിനടിയിലൂടെ പ്രവേശിക്കുന്നു എന്ന അടിക്കുറിപ്പൂടെയുള്ള ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കൊച്ചി വാട്ടർ മെട്രോയിൽ തിരക്ക് നിയന്ത്രിക്കാൻ എല്ലാ ടേൺസ്റ്റൈലിനടുത്തും ടിക്കറ്റ് ചേക്ക് ചെയ്യാൻ ആളുണ്ടെന്നും എന്തുകൊണ്ടാണ് പുതിയ പാട്ന മെട്രോയിൽ ഇതിന് കഴിയുന്നില്ലെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.

പുതുതായി ഉദ്ഘാടനം ചെയ്ത പട്ന മെട്രോയിൽ ആളുകൾ ടിക്കറ്റില്ലാതെ പ്രവേശിച്ചോ?
InFact | ഏഷ്യ കപ്പ് 2025: സഞ്ജുവിൻ്റെ കൈയിലെത്തും മുൻപ് പന്ത് നിലംതൊട്ടോ?

വൈറലായ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, പശ്ചാത്തലത്തിൽ ഓയിസ്റ്റേഴ്‌സ് വാട്ടർ പാർക്ക് എന്നെഴുതിയ ഒരു സൈൻബോർഡ് കാണാൻ കഴിഞ്ഞു. തുടർന്ന് ഓയിസ്റ്റേഴ്‌സ് വാട്ടർ പാർക്ക് എന്ന് ​ഗൂ​ഗിൾ സെർച്ച് ചെയ്തപ്പോൾ ഗുരുഗ്രാമിൽ നിലവിൽ അടച്ചിട്ടിരിക്കുന്ന ഒരു പാർക്കാണ് ഇതെന്ന് മനസിലായി. അപ്പോൾ വീഡിയോയിലെ മെട്രോ സ്റ്റേഷൻ വാട്ടർ പാർക്കിനടുത്ത് സ്ഥിതി ചെയ്യുന്ന മില്ലേനിയം സിറ്റി സെന്റർ സ്റ്റേഷനോ, ഹുഡ സിറ്റി സെന്റർ സ്റ്റേഷനോ ആയിരിക്കാനാണ് സാധ്യത. സ്ഥിരീകരണത്തിനായുള്ള പരിശോധനയിൽ വീഡിയോയിലെ ഒരു ഫ്രെയിമിനോട് സാമ്യമുള്ള ഹുഡ സിറ്റി സെന്ററിന്റെ ഒരു ഫോട്ടോയും ഗൂഗിൾ മാപ്പിൽ നിന്ന് കണ്ടെത്താനായി.

പുതുതായി ഉദ്ഘാടനം ചെയ്ത പട്ന മെട്രോയിൽ ആളുകൾ ടിക്കറ്റില്ലാതെ പ്രവേശിച്ചോ?
കരൂർ ദുരന്തം: ടിവികെയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് നശിപ്പിച്ചോ?

മറ്റൊന്ന് വൈറൽ വീഡിയോയിലെ ലോഗയാണ്. പട്ന മെട്രോ റെയിൽ കോർപ്പറേഷന്റെ ലോഗോയുമായി ഇതിന് സാമ്യമില്ല എന്നാൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ലോഗോയുമായി ഇത് പൊരുത്തപ്പെടുന്നുമുണ്ട്. കൂടാതെ വീഡിയോയിലെ ടേൺസ്റ്റൈൽ പഴയതായാണ്. ഇതും വീഡിയോ പുതുതായി ഉദ്ഘാടനം ചെയ്ത പാട്ന മെട്രോയിൽ നിന്നുള്ളതല്ലെന്ന സൂചന നൽകുന്നു. പട്‌ന മെട്രോ റെയിൽ കോർപ്പറേഷനും പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിട്ടുണ്ട്. അതായത് പ്രചരിക്കുന്ന വീഡിയോ പുതുതായി ഉദ്ഘാടനം കഴിഞ്ഞ പട്‌ന മെട്രോ സ്റ്റേഷനിൽ നിന്നുള്ളതല്ലെന്ന് വ്യക്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com