എല്ലാ കണ്ണുകളും ഇറാനുമേൽ! വൈറൽ വീഡിയോയുടെ സത്യമെന്ത്?

മൊബൈൽ ഫ്‌ലാഷ്ലൈറ്റുകൾ തെളിയിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളാണ് വീഡിയോയിലുള്ളത്
എല്ലാ കണ്ണുകളും ഇറാനുമേൽ! വൈറൽ വീഡിയോയുടെ സത്യമെന്ത്?
Published on
Updated on

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിലാരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ മൂവായിരത്തി അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സമരക്കാരെ അടിച്ചമർത്താനായി സർക്കാർ ജനുവരി 8 മുതൽ രാജ്യത്തുടനീളം ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളെല്ലാം റദ്ദാക്കിയിട്ടുമുണ്ട്. ഇറാനിലെ ഔദ്യോഗിക വാർത്താ ചാനലായ ഐആർബി ന്യൂസും മറ്റ് സർക്കാർ അനുകൂല മാധ്യമങ്ങളും ടെലഗ്രാമിൽ വാർത്തകൾ നൽകുന്നതൊഴിച്ചാൽ ഇന്റർനെറ്റ് ബ്ലാക്കൗട്ട് ആരംഭിച്ചതുമുതൽ മറ്റെല്ലാ വാർത്താ മാധ്യമങ്ങളും പ്രവർത്തന രഹിതമാണ്.

ഇതോടെ പ്രതിഷേധങ്ങളുടേയും ഇറാൻ ഭരണകൂടത്തിൻ്റെ സൈനിക നടപടികളുടെയും യഥാർത്ഥ വിവരങ്ങൾ ലഭിക്കുകയെന്നത് ശ്രമകരമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇറാനിലെ പ്രതിഷേധങ്ങളുടെ വീഡിയോകളും ചിത്രങ്ങളും എന്ന് അവകാശപ്പെടുന്ന ധാരാളം പോസ്റ്റുകൾ സൈബറിടങ്ങളിൽ വൈറലാകുന്നുണ്ട്. അത്തരത്തിലൊന്നാണ് എല്ലാ കണ്ണുകളും ഇറാനുമേൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ. ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. എന്താകും ഇതിൻ്റെ വസ്തുത.

എല്ലാ കണ്ണുകളും ഇറാനുമേൽ! വൈറൽ വീഡിയോയുടെ സത്യമെന്ത്?
മഡൂറോയെ പിടികൂടിയത് വെനസ്വേലക്കാർ ആഘോഷിച്ചോ? ട്രംപ് പങ്കുവച്ച വീഡിയോയുടെ സത്യമെന്ത്

മൊബൈൽ ഫ്‌ലാഷ്ലൈറ്റുകൾ തെളിയിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളാണ് വീഡിയോയിലുള്ളത്. സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ മറയ്ക്കാൻ തെരുവുവിളക്കുകൾ അണച്ചപ്പോൾ സമരക്കാർ അവരുടെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓൺ ആക്കി പ്രതിഷേധം തുടർന്നുവെന്ന അടിക്കുറിപ്പോടെയാണ് വീ‍‍ഡിയോ വൈറലാകുന്നത്.

വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള റിവേഴ്‌സ് ഇമേജ് സെർച്ചിൽ സമാനമായ ധാരാളം പോസ്റ്റുകൾ കണ്ടെത്തി. വിശദമായ പരിശോധനയിൽ 'elnaz555' എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വൈറൽ വീ‍ഡിയോ പങ്കുവയ്ക്കപ്പെട്ടതെന്ന് കണ്ടെത്തി. 2026 ജനുവരി 10നാണ് അക്കൗണ്ടിൽ ഇത് പോസ്റ്റു ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ ഇത് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഉപയോക്താവ് തന്നെ വ്യക്തമാകുന്നുണ്ട്. അതായത് ഇറാനിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ എന്ന വാദത്തോടെ പ്രചരിക്കുന്ന ഈ വീഡിയോ എഐ നിർമിതമാണെന്ന് വ്യക്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com