
കൊല്ലം കടയ്ക്കലിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന മോട്ടറുകൾ മോഷ്ടിച്ച് കടത്തുന്ന നാലംഗ സംഘം പിടിയിൽ. കടയ്ക്കൽ സ്വദേശികളായ ഫൈസൽ, സവാദ്, അജിൻ താരീഖ്, പളളികുന്നുപ്പുറം ലക്ഷം വീട്ടിൽ ജഗൻ എന്നിവരാണ് അറസ്റ്റിലായത്. വെളളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടറുകൾ മോഷ്ടിച്ച് കടത്തുന്നതാണ് സംഘത്തിൻ്റെ പതിവ് രീതി. കടയ്ക്കൽ, ചിതറ സ്റ്റേഷൻ അതിർത്തികളിൽ നിന്നായി നിരവധി മോട്ടറുകളാണ് മോഷ്ടിച്ച് കടത്തിയത്. വയലുകളിൽ കൃഷിക്കായി ഉപയോഗിച്ചിരുന്ന മോട്ടറുകളാണ് പ്രതികൾ കൂടുതലും മോഷ്ടിച്ചത്.
READ MORE: വയനാടിനെ നടുക്കിയ ചൂരൽമല ദുരന്തം നടന്നിട്ട് ഒരാഴ്‌ച; ഇന്ന് വിശദമായ തെരച്ചിൽ
ഇവ വിറ്റ് കിട്ടുന്ന പണം ആഢംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമായാണ് പ്രതികൾ ചെലവാക്കിയിരുന്നത്. നിലവിൽ കടയ്ക്കൽ പൊലീസ് പ്രതികൾക്കെതിരെ മൂന്ന് കേസുകൾ ചുമത്തിയിട്ടുണ്ട്. ചിതറ പൊലീസിൽ മോട്ടർ മോഷണത്തിന് ഏഴ് പരാതികളും ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
READ MORE: കാൻസർ രോഗികൾക്ക് നജ മോളുടെ സ്നേഹസമ്മാനം; സ്വമേധയാ മുടി ദാനം ചെയ്ത് രണ്ടാം ക്ലാസുകാരി