'ഗാട്ട ഗുസ്തി 2’ലെ 'സംഭവക്കാരി' വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്

കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
'ഗാട്ട ഗുസ്തി 2’ സിനിമ
'ഗാട്ട ഗുസ്തി 2’ സിനിമ
Published on
Updated on

ചെന്നൈ: വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട ഗുസ്തി 2’ ഗംഭീര വിജയം നേടി കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ 'സംഭവക്കാരി' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ഷോൺ റോൾഡൻ സൈന്ധവി എന്നിവർ ചേർന്നാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് ഇ ഫോർ എന്റർടെയിൻമെന്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്.

പ്രേക്ഷകർക്കൊപ്പം നിരൂപകരും പ്രശംസിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം വിഷ്ണു വിജയ്‌യുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി ചിത്രം മാറിക്കഴിഞ്ഞു. കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

'ഗാട്ട ഗുസ്തി 2’ സിനിമ
അർജൻ്റൈൻ ഫാനായി ലാലേട്ടൻ യുഎസിൽ; ആതിഥേയനായത് പ്രമുഖ വ്യവസായി

ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്നർ കൂടിയാണ് ഈ സ്പോർട്സ് ഡ്രാമ. സൂപ്പർ വിജയം നേടിയ ആദ്യ ഭാഗത്തിന്റെ കഥയുടെ തുടർച്ചയായാണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.

നിർമാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ്: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ, എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ: വിയാക്കി, മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.

News Malayalam 24x7
newsmalayalam.com