ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വാര്‍ത്തയാക്കി ബിബിസി; മലയാള സിനിമയ്ക്ക് കടുത്ത വിമര്‍ശനം

മലയാള സിനിമ വ്യവസായത്തില്‍ 'ശക്തരായ പുരുഷന്മാരുടെ മാഫിയ'യുടെ ആധിപത്യമാണെന്നും 'സ്ത്രീകളെ വ്യാപകമായി ലൈംഗികമായി ഉപദ്രവിക്കുന്നു'എന്നും ബിബിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വാര്‍ത്തയാക്കി ബിബിസി; മലയാള സിനിമയ്ക്ക് കടുത്ത വിമര്‍ശനം
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കി ബിബിസി. കടുത്ത പീഡനത്തിനൊപ്പം മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് ശുചിമുറി സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിമര്‍ശിക്കുന്നതിനൊപ്പം നാലര വര്‍ഷത്തോളം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മറച്ചുവെച്ചെന്നും വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമ വ്യവസായത്തില്‍ 'ശക്തരായ പുരുഷന്മാരുടെ മാഫിയ'യുടെ ആധിപത്യമാണെന്നും 'സ്ത്രീകളെ വ്യാപകമായി ലൈംഗികമായി ഉപദ്രവിക്കുന്നു'എന്നും ബിബിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവും ഹേമ കമ്മിറ്റി രൂപികരിക്കാന്‍ ഇടയാരക്കിയ ഡബ്ല്യുസിസിയുടെ ഇടപെടലുകളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com