ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; തീരുമാനം നടി രഞ്ജിനിയുടെ ഹര്‍ജിയെ തുടര്‍ന്ന്

രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിട്ടേക്കില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല;  തീരുമാനം നടി രഞ്ജിനിയുടെ ഹര്‍ജിയെ തുടര്‍ന്ന്
Published on


ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് ഇന്ന് കൈമാറാനാവില്ലെന്ന് സംസ്കാരിക വകുപ്പ് ഔദ്യോഗികമായി ഹര്‍ജിക്കാരെ അറിയിച്ചു. നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിട്ടേക്കില്ല.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടവര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് കൈമാറുമെന്നാണ് സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയായിരിക്കും റിപ്പോർട്ട് പുറത്തുവിടുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ അടക്കമുള്ളവർ നല്‍കിയ ഹർജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ന്യൂസ് മലയാളം ഉൾപ്പെടെ വിവരാവകാശ കമ്മീഷനെ സമീപിച്ച 5 പേർക്ക് റിപ്പോർട്ട് കൈമാറാന്‍ തീരുമാനമായത്.

വിവരാവകാശ നിയമ പ്രകാരം വിലക്കപ്പെട്ടതും, സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴികെയുള്ള ഭാഗമാണ് പുറത്തു വിടാന്‍ തീരുമാനിച്ചിരുന്നത്. പേജ് നമ്പർ 49 ലെയും, പേജ് 81 മുതൽ 100 വരെയുമുള്ളതിലെയും ചില ഭാഗങ്ങൾ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com