രാംദേവിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ റഹ്‌മാന് എന്താണ് പ്രശ്‌നം? കന്‍വാര്‍ യാത്ര വിവാദത്തില്‍ പ്രതികരണവുമായി ബാബ രാംദേവ്

കന്‍വാര്‍ യാത്ര നടക്കുന്ന വഴികളിലെ ഭക്ഷണശാലകള്‍ ഉടമസ്ഥരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്‍റെ ഉത്തരവ് വിവാദമായിരുന്നു
ബാബ രാംദേവ്
ബാബ രാംദേവ്
Published on

ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്ര വിവാദത്തില്‍ പ്രതികരണവുമായി ബാബ രാംദേവ്. കന്‍വാര്‍ യാത്ര നടക്കുന്ന വഴികളിലെ ഭക്ഷണശാലകള്‍ ഉടമസ്ഥരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്‍റെ ഉത്തരവ് വിവാദമായിരുന്നു. വിവിധ മേഖലകളില്‍ നിന്നും ഉത്തരവ് വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് രാംദേവിന്‍റെ പ്രതികരണം.

"രാംദേവിന് തന്‍റെ ഐഡന്‍റിറ്റി പുറത്തു പറയുന്നതില്‍ പ്രശ്‌നമില്ലെങ്കില്‍ പിന്നെ റഹ്‌മാന് ഐഡന്‍റിറ്റി വെളിപ്പെടുത്തുന്നതില്‍ എന്താണ് പ്രശ്‌നം? എല്ലാവരും അവരുടെ പേരുകളില്‍ അഭിമാനമുള്ളവരാകണം. കര്‍മത്തിലെ പവിത്രത മാത്രമാണ് കാര്യം. പേര് മറച്ചു വെക്കേണ്ട ആവശ്യമില്ല. നമ്മുടെ കര്‍മം പരിശുദ്ധമാണെങ്കില്‍ ഹിന്ദുവോ, മുസ്ലീമോ, മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ടവരോ ആണെന്നത് വിഷയമല്ല" - രാംദേവ് പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉത്തരവിനെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഉത്തരവ് ജാതി-മത വേര്‍തിരിവുകള്‍ തീര്‍ക്കുന്ന ഭരണഘടനാ വിരുദ്ധമായ കുറ്റമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. എന്നാല്‍ തീര്‍ഥാടകര്‍ക്കു സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യമെന്നും മതപരമായ വേര്‍തിരിവ് കാണിക്കുകയായിരുന്നില്ലെന്നും ആയിരുന്നു യുപി പൊലീസിന്‍റെ മറുപടി.

നടനായ സോനൂ സൂദ്, എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി, തിരക്കഥാകൃത്തും പാട്ടുകാരനുമായ ജാവേദ് അക്തര്‍ എന്നിവരും വിവാദ ഉത്തരവിനെ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com