
ഒളിംപിക്സ് ഷൂട്ടിങ്ങിൽ സ്കീറ്റ് മിക്സഡ് ഇനത്തിൽ ഇന്ത്യക്ക് നിരാശ. ഇന്ന് നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ മഹേശ്വരി ചൗഹാനും-അനന്ദ്ജീത് സിങ്ങിനും ഒരു റണ്ണിനാണ് മെഡൽ നഷ്ടമായത്. ചൈനയുടെ ജിയാങ് യിറ്റിങ്-ല്യൂ ജിയാൻലിൻ സഖ്യത്തോട് 43-44 എന്ന സ്കോറിലായിരുന്നു ഇന്ത്യയുടെ പരാജയം.
തിങ്കളാഴ്ച നടന്ന യോഗ്യത മത്സരത്തിൽ നാലം സ്ഥാനത്തെത്തിയാണ് വെങ്കല മെഡൽ മത്സരത്തിലേക്ക് ഇന്ത്യൻ സഖ്യമെത്തിയത്. യോഗ്യത റൗണ്ടിൽ ഇന്ത്യയും ചൈനയും 146 പോയിൻ്റ് വീതം സ്വന്തമാക്കി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇന്നും അതേ പോരാട്ടം ആവർത്തിച്ചു. ഇറ്റലിയും യു എസും സ്വർണ മെഡലിനായി മത്സരിക്കും.