"ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേട്"

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കണം. സർക്കാരിന് അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ
"ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത്  തന്നെ നാണക്കേട്"
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതു ജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംസാരിക്കാൻ നാണക്കേട് തോന്നുന്നുവെന്നും ഗവർണർ പറഞ്ഞു.


സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ട്. പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയാണെങ്കിൽ അത് സർക്കാർ അന്വേഷിക്കണം. സർക്കാരിന് അതില്‍ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തില്‍ ആഭിപ്രായം പറയുന്നില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെ ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നാണ് പൊലീസിൻ്റെ വാദം.


അതേസമയം, ചൂഷകർക്ക് ഒപ്പമല്ല, ചൂഷണത്തിന് വിധേയപ്പെട്ടവർക്ക് ഒപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നത് സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. മൊഴികൾ അതീവ രഹസ്യ സ്വഭാവമുള്ളത്. സാക്ഷികൾ മൊഴി നൽകിയത് പുറത്തു വരില്ലെന്ന വിശ്വാസം കൊണ്ടാണ്. ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിൻ്റെ അനിവാര്യത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്തു. സിനിമാ മേഖലയിലെ നിയമവിരുദ്ധ, സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. അതിനുള്ള നിശ്ചയദാർഢ്യമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com