പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവാണ് ജീവനൊടുക്കിയത്. രണ്ട് ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയും ജീവനൊടുക്കിയിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് അഭിനവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കുൾ പറയുന്നു. അതേസമയം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ മാസവും വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഒക്ടോബർ 16നാണ് 14കാരൻ ജീവനൊടുക്കിയത്. പിന്നാലെ സ്കൂളിലെ അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)