പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു. നെന്മാറ ചക്കാത്തറയിൽ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് മരിച്ചത്. മെയ് 14ന് ഉച്ചക്ക് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ രാജേശ്വരിക്ക് മൂർഖൻ്റെ കടിയേൽക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് എത്തിയപ്പോൾ രാജേശ്വരിയെ ബോധരഹിതയായി കാണുകയായിരുന്നു.