നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് സാധ്യതാ പട്ടിക, കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ; പിഎംഎ സലാം മലപ്പുറം

ജയന്തി രാജൻ, ശ്യാം സുന്ദർ, യു.സി. രാമൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് സാധ്യതാ പട്ടിക, കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ; പിഎംഎ സലാം മലപ്പുറം
Published on
Updated on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സാധ്യതാ പട്ടികയിൽ 16 പുതുമുഖങ്ങൾ. തെരഞ്ഞെടുപ്പിൽ എട്ട് സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പിഎംഎ സലാം മലപ്പുറത്തും മത്സരിക്കും. രണ്ട് വനിതകളും മത്സരരംഗത്ത് ഉണ്ടാകും. ജയന്തി രാജൻ, ശ്യാം സുന്ദർ, യു.സി. രാമൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പി.കെ. ഫിറോസ്, പി.കെ. നവാസ് എന്നിവരും പട്ടികയിൽ.

27 മണ്ഡലങ്ങളിലാണ് മുസ്ലീം ലീ​ഗ് മത്സരിക്കുന്നത്. മൂന്ന് ടേം പൂർത്തിയാക്കിയ കാസർ​ഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്നിനെ ഒഴിവാക്കും. പകരം കെ.എം. ഷാജിയെയയാണ് പരി​ഗണിക്കുന്നത്. മഞ്ചേശ്വരത്തെ നിലവിലെ എംഎൽഎ ആയ എ.കെ.എം. അഷറഫ് തുടരനാണ് സാധ്യത. മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൾ കരീം ചേലേരി അഴീക്കോട് മത്സരിക്കാനാണ് സാധ്യത. കൂത്ത്പറമ്പ് മണ്ഡലത്തിൽ മൂന്ന് പേരെയാണ് പരി​ഗണിക്കുന്നത്.‌

നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് സാധ്യതാ പട്ടിക, കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ; പിഎംഎ സലാം മലപ്പുറം
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പെന്തകോസ്ത് സഭ; 14 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും: യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ പ്രസിഡന്റ്‌

മുസ്ലീം ലീഗ് വനിതാ നേതാവ് ജയന്തി രാജൻ, പി.കെ. നവാസ്, പി.കെ. നാസർ എന്നിവരാണവർ. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, തിരുവമ്പാടിയിൽ സി.കെ. കാസിം, കൊടുവള്ളിയിൽ കെ.എം. ഷാജി, പി.കെ. ഫിറോസ്, കോഴിക്കോട് സൗത്ത്- എം.കെ. മുനീർ, എം.എ. റസാഖ്, പേരാമ്പ്ര- ടി.ടി. ഇസ്മയിൽ, കുന്ദമംഗലം- പി.കെ. ഫിറോസ്, പി.കെ. ഷറഫുദീൻ, കോട്ടക്കൽ- കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, വള്ളിക്കുന്ന്- പി. അബ്ദുൾ ഹമീദ്, വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, ഏറനാട്-പി.കെ. ബഷീർ എന്നിവരാണ് പരി​ഗണനയിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com