ഡിജെ പരിപാടിക്കിടെ കാലിൽ ചവിട്ടിയത് പ്രകോപനമായി; നാദാപുരത്ത് 16കാരനുൾപ്പെടെ മൂന്ന് പേർക്ക് മർദനം

പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് മർദനമേറ്റത്...
മർദനത്തിൻ്റെ ദൃശ്യങ്ങൾ
മർദനത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

കോഴിക്കോട്: നാദാപുരത്ത് ഡിജെ പരിപാടിക്കിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 16കാരന് ക്രൂരമർദനം. ചേലാലക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ നടന്ന ഡിജെക്കിടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്ന് പേർക്കാണ് മർദനമേറ്റത്. എട്ടാം തിയതി നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്ന് കുടുംബം ആരോപിച്ചു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഭീഷണി മുഴക്കുന്നതായും കുടുംബം ആരോപിച്ചു. മർദനത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

മർദനത്തിൻ്റെ ദൃശ്യങ്ങൾ
"പണവും അധികാരവും സ്വാർഥ താൽപര്യങ്ങൾക്ക് ഉപയോഗിച്ചു"; വെള്ളാപ്പള്ളിക്കെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് എസ്എൻഡിപി യോഗം മുൻ നേതാക്കൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com