ഞങ്ങള്‍ക്കും പൂക്കാലം വന്നേ... കെട്ടുറപ്പുള്ള വീട്...; അവർ ആദ്യമായി സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ജീവിതം സ്വപ്നം കണ്ടുറങ്ങി

അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ സുനിൽ ടീച്ചറുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി 20 വീടുകളാണ് നിർമിക്കുന്നത്
ഞങ്ങള്‍ക്കും പൂക്കാലം വന്നേ... കെട്ടുറപ്പുള്ള വീട്...; അവർ ആദ്യമായി സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ജീവിതം സ്വപ്നം കണ്ടുറങ്ങി
Published on
Updated on

സതുവും അനന്തുവും സനീഷുമൊന്നും ഇനി മഴയത്ത് അന്തിയുറങ്ങില്ല. അവരുടെ ജീവിതത്തിന് മുകളിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റ് ഒരു കാറ്റിലോ മഴയത്തോ പറന്നുപോയേക്കാമെന്ന ഭയവുമിനി വേണ്ട. ഇക്കാലത്തിനിടെ അവര്‍ ആദ്യമായി സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ജീവിതം സ്വപ്നം കണ്ടുറങ്ങി.

ശബരിമല കാടുകളോടു ചേർന്നുള്ള പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഉന്നതിയിലെ ദുരിതം നാം പലതവണ കണ്ടതാണ്. ഭക്ഷണം കിട്ടാതെ, അടച്ചുറപ്പുള്ള വീടില്ലാതെ, പട്ടയം പോലുമില്ലാതെ നിരവധി പേർ ഇവിടെയുണ്ട്. അവരിൽ ചിലർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ സുനിൽ ടീച്ചറുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി 20 വീടുകളാണ് നിർമിക്കുന്നത്. വീട് ലഭിച്ചവർക്ക് പറയാനുള്ളതും, ഒപ്പമുള്ളവർക്ക് സുരക്ഷിതമായ ഒരു വീട് വേണമെന്നു തന്നെ...

ഞങ്ങള്‍ക്കും പൂക്കാലം വന്നേ... കെട്ടുറപ്പുള്ള വീട്...; അവർ ആദ്യമായി സുരക്ഷിതമായ ചുവരുകൾക്കുള്ളിൽ ജീവിതം സ്വപ്നം കണ്ടുറങ്ങി
'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുൽഖർ സൽമാനോടാണ്; അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, പക്ഷേ...: ജേസൺ സഞ്ജയ്

ഉന്നതിയിലെ 20 കുടുംബങ്ങൾക്കാണ് വീട് ഒരുങ്ങുന്നത്. റിട്ടയേർഡ് അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ സുനിൽ ടീച്ചറാണ് നേതൃത്വം. രണ്ട് വീടുകൾ കൈമാറി. രണ്ടു വീടുകളുടെ നിർമാണം പൂർത്തിയായി. 16 വീടുകളുടെ നിർമാണം ഉടൻ തുടങ്ങും. വന്യമൃഗങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഭയത്തിൽ നിന്നും ചെറിയ ഒരാശ്വാസം. ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഡോ.എം.എസ്. സുനിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ സുനിൽ ടീച്ചർ വീടുകളൊരുക്കുന്നത്.

ഇവർക്കു ചുറ്റും ഇനിയും ഒരുപാട് പേരുണ്ട്. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാതെ. സുമനസ്സുകൾക്കപ്പുറം സർക്കാരുകള്‍ കൺതുറക്കണം. ഈ കുഞ്ഞുമനസ്സുകളും ആഗ്രഹിക്കുന്നത് ഇന്നിവർക്കുള്ളതുപോലെ ഒപ്പമുള്ള എല്ലാവർക്കും ഒരു വീട് കിട്ടട്ടെയെന്നാണ്. ദിനാന്ത്യം അടച്ചുറപ്പുള്ള വീട്ടിലേക്ക് അവരും എത്തട്ടെയെന്ന്. ഒന്നിനെയും പേടിക്കാതെ ഉറങ്ങാൻ കഴിയട്ടെയെന്ന്...

News Malayalam 24x7
newsmalayalam.com