
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈയ്യിലെ സ്വര്‍ണം നഷ്ടമായി. 20 പവന്‍ സ്വര്‍ണമാണ് നഷ്ടമായതായി വീട്ടമ്മ അറിയിച്ചത്. പോത്തന്‍കോട് വാവറ അമ്പലം എസ് എസ് മനസ്സില്‍ ഷമീന ബീവിയുടെ ബാഗില്‍ ഉണ്ടായിരുന്ന 20 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.
നെടുമങ്ങാട് പനവൂര്‍ ആറ്റിന്‍ പുറത്തുള്ള മരുമകളുടെ വീട്ടില്‍ പോയി തിരികെ വരുന്ന വഴിയിലാണ് സ്വര്‍ണം നഷ്ടമായത്. പോത്തന്‍കോട് ബസ്റ്റാന്‍ഡില്‍ ഇറങ്ങി പച്ചക്കറി കടയില്‍ സാധനം വാങ്ങാന്‍ ബാഗ് തുറക്കുമ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ഷമീന ബീവി അറിയുന്നത്.
എവിടെ വച്ചാണ് സ്വര്‍ണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ ഷമീന ബീവി പരാതി നല്‍കിയിട്ടുണ്ട്.
ആറ് വള, ഒരു നെക്ലേസ്, രണ്ട ജോടി കമ്മല്‍, അഞ്ച് മോതിരം എന്നിവയായിരുന്നു കൈയ്യില്‍ ഉണ്ടായിരുന്നത്. മരുമകളുടെ വീട്ടില്‍ പോയി രണ്ട് ദിവസം കഴിഞ്ഞിട്ടാണ് വന്നത്. അതുകൊണ്ടാണ് സ്വര്‍ണം കൈയ്യില്‍ വെച്ചതെന്നാണ് വീട്ടമ്മയുടെ വിശദീകരണം.