തിരുവനന്തപുരം: 27 സര്‍ക്കസ് കലാകാരന്മാര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിക്കാൻ സർക്കാർ തീരുമാനം. കായികമന്ത്രി വി. അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കസ് പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം 1100 ആയി. 2000 രൂപയാണ് പെന്‍ഷന്‍. അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. കായിക ഡയറക്ടറേറ്റ് വഴിയാണ് പെന്‍ഷന്‍ തുക ലഭ്യമാക്കുന്നത്.
മാനദണ്ഡം അനുസരിച്ച് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 22 പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും പുതുതായി പെന്‍ഷന്‍ ലഭിക്കും.