ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്

നടവരവ്, അപ്പം, അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് തുടങ്ങിയവയിലും കോടികളുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.
ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്
Published on: 
Updated on: 

ശബരിമല: മണ്ഡലകാല പൂജകൾക്കായി നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവ്. 47 ശതമാനം തീർഥാടകരുടെ കുറവാണ് ഇക്കുറി ആദ്യ ആഴ്ചയിൽ രേഖപ്പെടുത്തിയത്. നടവരവ്, അപ്പം, അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് തുടങ്ങിയവയിലും കോടികളുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.

2025ൽ നട തുറന്ന് ആദ്യ ആറ് ദിവസം 5,10,445 പേർ ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ 2026ൽ ഇത് 2,71,827 മാത്രമായി കുറഞ്ഞു. മുൻ വർഷത്തേക്കാൾ മണ്ഡലകാലത്ത് 2,38,618 തീർഥാടകരുടെ കുറവാണ് ആദ്യവാരത്തിൽ ഉണ്ടായത്. എന്നാൽ വെർച്വൽ ക്യൂവിൽ പ്രതിദിനം 5000 സ്ലോട്ടു കൂടി അനുവദിച്ചതോടെ, ഇപ്പോൾ പ്രതിദിനം 85,000 പേർക്ക് ദർശനത്തിന് അവസരമുണ്ട്.

ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്
"പ്രതിരോധ ശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി"; താനും ഫെയർനെസ് ക്രീമിൻ്റെ ഇരയെന്ന് ഗായകൻ സലീം കോടത്തൂർ

ഈ കുറവ് പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ബുക്കിങ്ങിൽ ചില ക്രമക്കേടുകൾ ഉണ്ട് എന്നത് സർക്കാർ പരിശോധിക്കും. എഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേന വെർച്വൽ ക്യൂ ബുക്കിംഗിൽ ഭക്തരുടെ എണ്ണത്തിൽ 5000 വർധന വരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

അതേസമയം, 16ന്‌ നട തുറന്ന ശേഷം ഇതുവരെയുള്ള ദിനങ്ങളിൽ കൂടുതൽ ഭക്തരെത്തിയത് വെള്ളിയാഴ്ചയാണ്, 60,635 പേർ. വെർച്വൽ ക്യൂവഴി 64,000 പേരാണ് വെള്ളിയാഴ്ച ബുക്ക് ചെയ്തിരുന്നത്. ശനിയാഴ്ച നാല് മണിക്കുള്ള കണക്കനുസരിച്ച്‌ 46,266 പേരെത്തി. തുടർന്നുള്ള ദിവസങ്ങളിൽ, എല്ലാ വർഷത്തേയും പോലെ പ്രതിദിനം 70,000ത്തിനും 80,000ത്തിനും ഇടയിൽ തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.

ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്
ആശുപത്രികളിൽ പട്ടിയും പൂച്ചയും പെറ്റുകിടക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് എനിക്കില്ല, നോക്കേണ്ടത് ആശുപത്രി ജീവനക്കാർ: കെ. മുരളീധരൻ