"മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം"; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയുടെ സഹായം: മുഖ്യമന്ത്രി

വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
6 lakhs for those who lost their homes in the rainstorm
മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം
Published on
Updated on

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയുടെ സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയും നൽകും. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര കർമങ്ങൾക്ക് 10000 രൂപ വീതം സഹായം നൽകും. കാലവർഷക്കെടുതിയിൽ നിലവിൽ 26 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

6 lakhs for those who lost their homes in the rainstorm
"ആരെയും അടച്ചാക്ഷേപിക്കാൻ ഉദേശിച്ചിട്ടില്ല"; പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ

300 രൂപ വീതം ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് നൽകും. സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കുന്ന വീടിന് വാടക സർക്കാർ നൽകും. വിള നാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ധാരാളം കടകൾ വെള്ളം കയറി നശിച്ചു.

ഓരോ കടക്കും 10000 രൂപ വെച്ച് നൽകും. മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതി പ്രഖ്യാപിക്കും. രാജ്യത്തിന് മാതൃകയായ ദുരന്ത നിവാരണ സംവിധാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞു.

6 lakhs for those who lost their homes in the rainstorm
ആലപ്പുഴയിൽ കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച
News Malayalam 24x7
newsmalayalam.com