ഓഫീസ് മുറി വിവാദം; ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നു, നടക്കുന്നത് വ്യക്തിഹത്യയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥൻ കൂട്ടുനിൽക്കുന്നു.
ഓഫീസ് മുറി വിവാദം; ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നു, നടക്കുന്നത് വ്യക്തിഹത്യയെന്ന് 
വി.കെ. പ്രശാന്ത് എംഎൽഎ
Source: Social Media
Published on
Updated on

തിരുവനന്തപുരം: ശാസ്തമംഗലത്തെ ഓഫീസ് വിവാദത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ. ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നുവെന്ന ആക്ഷേപമാണ് വി. കെ. പ്രശാന്ത് ഉന്നയിച്ചത്.സാധാരണ നിയമസഭാ നടക്കുന്ന വേളകളിലാണ് എംഎൽഎ ഹോസ്റ്റൽ പ്രയോജനപ്പെടുത്താറ്. ജനങ്ങളുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളാണ് ഞാൻ. അതാണ് ശാസ്തമംഗലത്തെ ഓഫീസ് തിരഞ്ഞെടുക്കാൻ കാരണം. അതിന് നിയമപരമായ കാലാവധിയുണ്ടെന്നും എംഎൽഎ പറഞ്ഞു.

ഓഫീസ് മുറി വിവാദം; ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നു, നടക്കുന്നത് വ്യക്തിഹത്യയെന്ന് 
വി.കെ. പ്രശാന്ത് എംഎൽഎ
"പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും, പിന്നെ മണ്ണാർക്കാട് പരിസരത്ത് മുസ്ലീം ലീഗ് ഉണ്ടാകില്ല"; പ്രകോപന പ്രസംഗവുമായി പി.എം. ആർഷോ

തന്നെ സംബന്ധിച്ച് വട്ടിയൂർക്കാവിൽ ഓഫീസ് വളരെ പ്രധാനപ്പെട്ടതാണ്. വട്ടിയൂർക്കാവിലെ ജനങ്ങൾക്കും എത്തിപ്പെടാൻ സൗകര്യപ്രദമായ ഇടം. വാടക കുറഞ്ഞു എന്ന പരാമർശം ഇന്നലെ മുതൽ പ്രചരിക്കുന്നുണ്ട്. സർക്കാറിന്റെ തദ്ദേശസ്ഥാപനങ്ങളിൽ സൗജന്യമായി ജനപ്രതിനിധികൾക്ക് ഇരിക്കാം. കൗൺസിലർമാർ വാടക കൊടുത്തിട്ടില്ലല്ലോ ഇരിക്കുന്നത്. എന്നാൽ താൻ ഇരിക്കുന്നത് വാടക കൊടുത്തിട്ടാണ്.

സംസ്ഥാനത്തെ പല എംഎൽഎമാരും ഇത്തരത്തിലുള്ള ഓഫീസ് തന്നെയാണ് ഉപയോഗിക്കുന്നത്. വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് മാത്രമായി ഒരു സൗകര്യം ഒരുക്കിയതല്ല. എന്നാൽ പിന്നീട് പ്രചരണങ്ങളുടെ സ്വഭാവം മാറി. ശ്രീലേഖയുടെ ഓഫീസിൽ ടോയ്ലറ്റ് പോലും ഇല്ല എന്ന പ്രചരണങ്ങൾ പോലും വന്നു.ബിജെപിയുടെ അജണ്ട ഏറ്റെടുക്കുന്നത് പോലെയാണ് കോൺഗ്രസ് നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മനസിലാകുന്നത്. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പടെ മാറിയെന്നും എംഎൽഎ ആരോപിച്ചു.

ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പടെ മാറി. കഴക്കൂട്ടം സ്വദേശിയായ ഞാൻ വട്ടയൂർക്കാവ് എന്ന് വീട് വെച്ച് താമസിക്കുകയാണ്. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥൻ കൂട്ടുനിൽക്കുന്നു. എംഎൽഎ ഹോസ്റ്റലിൽ മുറികളിൽ മറ്റ് ആൾക്കാർ താമസിക്കുന്നുണ്ട്. അതിലൊന്നും അതിശോക്തിയില്ല. പണ്ടുമുതൽ അത് അങ്ങനെയാണ്.

ഓഫീസ് മുറി വിവാദം; ബിജെപി അജണ്ട കോൺഗ്രസ് ഏറ്റുപിടിക്കുന്നു, നടക്കുന്നത് വ്യക്തിഹത്യയെന്ന് 
വി.കെ. പ്രശാന്ത് എംഎൽഎ
"അഗളി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ച കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല"; അന്വേഷിച്ച ശേഷം മറുപടി പറയാമെന്ന് സിപിഐഎം ജില്ലാ നേതൃത്വം

എംഎൽഎ ഹോസ്റ്റലിൽ ഒരു മുറി 50 രൂപയാണ്. പണ്ടുമുതൽ അത് അങ്ങനെയാണ്. എംഎൽഎയുടെ അറിവോടുകൂടി ആരെ വേണമെങ്കിലും അവിടെ താമസിപ്പിക്കാം. അനധികൃതമായി ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ പരിശോധിച്ചു കണ്ടെത്തട്ടെ. എന്റെ മുറിയിലും മറ്റു പല ആളുകളും താമസിക്കാറുണ്ട്. മന്ത്രിമാരുടെ സ്റ്റാഫ് അടക്കമുള്ളവർ താമസിക്കാറുണ്ടെന്നും എംഎൽഎ പറഞ്ഞു. 50000 രൂപ അലവൻസ് + ടി എ 20,000 രൂപ. ഇത്രയുമാണ് ഒരു എംഎൽഎയ്ക്ക് ലഭിക്കുന്നത്.ഈ സത്യമല്ല പക്ഷേ പ്രചരിക്കുന്നത്. ഇതിന്റെയൊക്കെ പിന്നിൽ വ്യക്തിഹത്യ മാത്രമാണെന്നും വി.കെ. പ്രശാന്ത് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com