സഹപാഠിയുമായി സൗഹൃദം ചോദ്യം ചെയ്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കൊല്ലത്ത് കിണറ്റിൽ ചാടി 16കാരൻ ജീവനൊടുക്കി

ഇളമ്പള്ളൂർ ഗവൺമെൻ്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ആയിരുന്നു അഖിൽ
സഹപാഠിയുമായി സൗഹൃദം ചോദ്യം ചെയ്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കൊല്ലത്ത് കിണറ്റിൽ ചാടി 16കാരൻ ജീവനൊടുക്കി
Published on

കൊല്ലം: ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ അനിൽ കുമാർ - ദീപ ദമ്പതികളുടെ മകൻ മകൻ അഖിൽ കെ. ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.

സഹപാഠിയുമായി സൗഹൃദം ചോദ്യം ചെയ്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കൊല്ലത്ത് കിണറ്റിൽ ചാടി 16കാരൻ ജീവനൊടുക്കി
"യൂത്ത് കോണ്‍ഗ്രസ് കോഴികൾ ഉണ്ട്, സൂക്ഷിക്കുക" ! രാഹുലിനെ പിന്തുണച്ചതിന് പിന്നാലെ കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോസ്റ്ററുകള്‍

സഹപാഠിയോടുള്ള പ്രണയം ആരോപിച്ചാണ് മൂന്നം​ഗ സംഘം അഖിലിൻ്റെ വീട്ടിൽ എത്തിയത്. തുടർന്നായിരുന്നു മൂവരും ചേർന്ന് അഖിലിനെ ഭീഷണിപ്പെടുത്തി. ഇത് അഖിൽ ഭയന്നിരുന്നു. വീട്ടിൽ സംഘം ഭീതി സൃഷ്ടിച്ചുവെന്നും, ഇവർ വന്നു പോയതിന് പിന്നാലെ അഖിൽ ഭയന്നിരുവെന്നും ദൃക്സാക്ഷി പറയുന്നു.

സഹപാഠിയുമായി സൗഹൃദം ചോദ്യം ചെയ്ത് വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കൊല്ലത്ത് കിണറ്റിൽ ചാടി 16കാരൻ ജീവനൊടുക്കി
"പൊതുമധ്യത്തില്‍ അപമാനിതയായി"; സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ വിഷമം ഉണ്ടായെന്ന് വയോധിക

തൊട്ടുപിന്നാലെ വീട്ടുവളപ്പിലെ കിണറ്റിൽ അഖിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇളമ്പള്ളൂർ ഗവൺമെൻ്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ആയിരുന്ന അഖിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. സംഭവത്തിൽ കുണ്ടറ പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തു. ഭീഷണി സംബന്ധിച്ച് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com