തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വടകര തോടന്നൂർ സ്വദേശി ഉഷ ആശാരിക്കണ്ടി (51)യും, വിഴിഞ്ഞം നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയനുമാണ് മരിച്ചത്.
വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടിയാണ് ഉഷ മരിച്ചത്. സമീപത്തെ മരത്തിൻ്റെ ശിഖരം വൈദ്യുത പോസ്റ്റിൽ വീണ് കമ്പി നിലം പതിച്ചിരുന്നു.
നെയ്യാറ്റിൻകര സ്വദേശിയായ രാഹുലിന് ക്ഷേത്രം വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. രാഹുൽ വിജയൻ ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരനാണ്. പ്രഷർ ഗൺ ഉപയോഗിച്ച് ക്ഷേത്രം കഴുകി കൊണ്ടിരിക്കെ രാഹുലിന് ഉപകരണത്തിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.