പാലക്കാട് വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി പനംകുറ്റി ജോമോൻറെ മകൻ ഏബൽ (4) ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ വെള്ളക്കുഴിയിൽ അകപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയിൽ അകപ്പെട്ട കുട്ടിയെ കണ്ടത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.