

വർക്കല: തിരുവനന്തപുരം വർക്കലയിൽ കൂട്ടുകാരനായ പ്ലസ് വൺ വിദ്യാർഥിയെ അധ്യാപകർ വഴക്കു പറഞ്ഞതിന് സ്കൂളുകളിൽ കയറി അക്രമി സംഘത്തിൻ്റെ പരാക്രമം.വർക്കലയിലെ വിവിധ സ്കൂളുകളിലായിരുന്നു ആക്രമണം. പ്രദേശത്തുള്ള നാലു സ്കൂളുകളിലെ ഉപകരണങ്ങളാണ് ഇവർ അടിച്ചു തകർത്തത്.
സംഭവത്തിൽ വർക്കല വെന്നികോട് സ്വദേശികളായ ഷാനു, ശ്രീക്കുട്ടൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സുഹൃത്തായ 17 കാരനെ സ്കൂളിൽ നിന്നും വഴക്കു പറഞ്ഞതിനായിരുന്നു ആക്രമണം. 17 കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം നഷ്ടപരിഹാരത്തുക കെട്ടിവച്ചതിനെ തുടർന്ന് കർശന ഉപാധികളുടെ ജാമ്യത്തിൽ വിട്ടു.