കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ച് വരുത്തി മർദിച്ച് ഒരു സംഘം വിദ്യാർഥികൾ; കേസെടുത്ത് പൊലീസ്

മുഖത്തും തലക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്
കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ച് വരുത്തി മർദിച്ച് ഒരു സംഘം വിദ്യാർഥികൾ; കേസെടുത്ത് പൊലീസ്
Published on: 
Updated on: 

വയനാട്: കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദിച്ച് ഒരു സംഘം വിദ്യാർഥികൾ. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖത്തും തലക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസ് എടുത്തു. തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ച് വരുത്തി മർദിച്ച് ഒരു സംഘം വിദ്യാർഥികൾ; കേസെടുത്ത് പൊലീസ്
തിരുനാവായ കുംഭമേള: കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
News Malayalam 24x7
newsmalayalam.com