മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അട്ടിമറിച്ചത് ഘടകകക്ഷിയിലെ മന്ത്രി; അനൂപ് ജേക്കബിനെതിരെ ഓർത്തഡോക്സ് സഭ

ആട്ടിൻ കുന്ന് പള്ളിയിലെ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതിന് പിന്നിൽ മന്ത്രിയുടെ ഒത്താശയെന്ന് ഗുരുതര ആരോപണമാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ഉന്നയിച്ചത്.
A minister from an allied party sabotaged the Chief Minister's peace efforts
മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അട്ടിമറിച്ചത് ഘടകകക്ഷിയിലെ മന്ത്രി
Published on: 
Updated on: 

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ആട്ടിൻ കുന്ന് പള്ളിയിലെ റബ്ബർ മരങ്ങൾ വെട്ടി നശിപ്പിച്ചതിന് പിന്നിൽ മന്ത്രിയുടെ ഒത്താശയെന്ന് ഗുരുതര ആരോപണം.

സെമിത്തേരിയുടെ സമീപത്തെ ഭൂമി യാക്കോബായപക്ഷത്തിന് വിട്ടുകൊടുക്കാൻ മന്ത്രി ദൂതൻ മുഖേന നിർബന്ധിച്ചെന്ന് പള്ളി വികാരി ഫാദർ മഹേഷ് തങ്കച്ചൻ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അട്ടിമറിച്ചത് ഘടകകക്ഷിയിലെ മന്ത്രിയാണ്. മന്ത്രിസഭയിലെ പ്രശ്നങ്ങൾ സഭാതർക്കത്തിലും മറനീക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

A minister from an allied party sabotaged the Chief Minister's peace efforts
"വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാട്ടി"; കാലടി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ നേതൃത്വം ആരോപിച്ചിരുന്നു. കോടതി വിധിപ്രകാരം പള്ളിയിൽ അധികാരം ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ, ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡോ. യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു.

A minister from an allied party sabotaged the Chief Minister's peace efforts
കാലടി സർവകലാശാലയിലെ സമരം ഉജ്ജ്വലമായ വിദ്യാർഥി മുന്നേറ്റം, ഓരോ വിദ്യാർഥിക്കും ആവേശം: പിണറായി വിജയൻ