എ. പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല നല്‍കിയത്
എ. പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും
Source: Files
Published on
Updated on

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ. പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല നല്‍കിയത്.

എ. പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പ് 2026: സിപിഐഎം സ്ഥാനാര്‍ഥി പട്ടികയില്‍ ഉൾപ്പെടാത്ത പ്രമുഖർ...

പത്മകുമാറിനെതിരായ സംഘടനാ നടപടിയിലും നാളെ തീരുമാനമുണ്ടായേക്കും. നാളെ ചേരുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലായിരിക്കും തീരുമാനം. എ പത്മകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് പത്മകുമാറിനെതിരായ നടപടി.

എ. പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി; ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും
കുന്നത്തുനാടിൽ ട്വിസ്റ്റ്; എൻഡിഎ സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് ബാബു ദിവാകരൻ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സംഭവത്തില്‍ എ പത്മകുമാര്‍ സിപിഐഎമ്മിന് വിശദീകരണം നല്‍കിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു എ പത്മകുമാര്‍ വിശദീകരണം നല്‍കിയത്. തപലാലിലൂടെയായിരുന്നു പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിനോട് വിശദീകരണം തേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com