കേരളത്തിന് അഭിമാന നേട്ടം ! 2023-25 കാലയളവിൽ രാജ്യത്ത് ഏറ്റവും കുറവ് വിളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം

ഐസിഎംആർ നടത്തിയ ദേശീയ സർവേയിലാണ് കേരളം നേട്ടം കൈവരിച്ചത്
കേരളത്തിന് അഭിമാന നേട്ടം ! 2023-25 കാലയളവിൽ രാജ്യത്ത് ഏറ്റവും കുറവ് വിളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം
Published on: 
Updated on: 

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും അഭിമാന നേട്ടം. 2023-25 കാലയളവിൽ രാജ്യത്ത് ഏറ്റവും കുറവ് വിളർച്ച രേഖപ്പെടുത്തിയത് സംസ്ഥാനത്ത് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ഐസിഎംആർ നടത്തിയ ദേശീയ സർവേയിലാണ് കേരളം നേട്ടം കൈവരിച്ചത്. രണ്ടു ലക്ഷത്തിലധികം ആളുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു പഠനം.

വിവ കേരളം ക്യാംപെയിനാണ് നേട്ടത്തിന് പ്രധാന കാരണമായത്. കേരളത്തിലെ സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച കുറയ്ക്കുന്നതിനായി 2023 ഫെബ്രുവരിയിൽ ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. സൗജന്യ പരിശോധന, അയൺ ഗുളികകളുടെ വിതരണം, ഭക്ഷണക്രമീകരണ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കി.

കേരളത്തിന് അഭിമാന നേട്ടം ! 2023-25 കാലയളവിൽ രാജ്യത്ത് ഏറ്റവും കുറവ് വിളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം
രക്തബന്ധത്തിലുള്ള വിവാഹങ്ങളും 'കെൻ്റക്കിയിലെ നീല മനുഷ്യരും': സുപ്രീം കോടതി ഇടപെടലിലൂടെ വീണ്ടും ചർച്ചയായി വിചിത്രമായ ജനിതക വൈകല്യങ്ങൾ!

15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ വിളർച്ച 36.3 ശതമാനത്തിൽ നിന്ന് 29.1 ശതമാനമായി കുറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളിലെ വിളർച്ച 32.5 ശതമാനത്തിൽ നിന്ന് 21.3 ശതമാനമായി കുറഞ്ഞു. ആൺകുട്ടികളിൽ ഇത് 27.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനത്തിലേക്കും താഴ്ന്നു. മുൻ ആരോഗ്യമന്ത്രി വീണ ജോർജാണ് ഫേസ്ബുക്കിലൂടെ നേട്ടം പങ്കുവച്ചത്.