രക്തബന്ധത്തിലുള്ള വിവാഹങ്ങളും 'കെൻ്റക്കിയിലെ നീല മനുഷ്യരും': സുപ്രീം കോടതി ഇടപെടലിലൂടെ വീണ്ടും ചർച്ചയായി വിചിത്രമായ ജനിതക വൈകല്യങ്ങൾ!

ആചാരങ്ങളുടെ പേരിൽ മാത്രം രക്തബന്ധത്തിലുള്ള വിവാഹങ്ങൾ അനുവദിക്കുന്നത് വഴി, കുട്ടികളെ ഒഴിവാക്കാനാകുന്ന ജനിതക വൈകല്യങ്ങളിലേക്ക് തള്ളിവിടണോ എന്ന് കോടതി പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
രക്തബന്ധത്തിലുള്ള വിവാഹങ്ങളും 'കെൻ്റക്കിയിലെ നീല മനുഷ്യരും': സുപ്രീം കോടതി ഇടപെടലിലൂടെ വീണ്ടും ചർച്ചയായി വിചിത്രമായ ജനിതക വൈകല്യങ്ങൾ!
Published on: 
Updated on: 

ഡൽഹി: രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം വിവാഹങ്ങൾ വരും തലമുറയിൽ ഉണ്ടാക്കുന്ന ജനിതക രോഗങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അമേരിക്കയിലെ കെൻ്റക്കിയിലെ നീല മനുഷ്യരുടെ കഥ വീണ്ടും ചർച്ചയാകുന്നു. ഇരുപതാം നൂറ്റാണ്ടിൽ യുഎസിലെ കിഴക്കൻ കെൻ്റക്കിയിലുള്ള കുന്നിൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഫുഗേറ്റ് എന്ന കുടുംബമാണ് ലോകശ്രദ്ധ ആകർഷിച്ചത്. ഈ കുടുംബത്തിലെ പല അംഗങ്ങളുടെയും ചർമത്തിന് കടും നീല നിറമായിരുന്നു. പാരമ്പര്യമായി കൈമാറിക്കിട്ടിയ 'മെത്തീമോഗ്ലോബിനെമിയ' എന്ന അപൂർവ രക്തരോഗമായിരുന്നു ഇതിന് കാരണം.

രക്തബന്ധത്തിലുള്ള വിവാഹങ്ങളും 'കെൻ്റക്കിയിലെ നീല മനുഷ്യരും': സുപ്രീം കോടതി ഇടപെടലിലൂടെ വീണ്ടും ചർച്ചയായി വിചിത്രമായ ജനിതക വൈകല്യങ്ങൾ!
സിനിമാ രംഗങ്ങളെ തോല്‍പ്പിക്കുന്ന വയലന്‍സ്: കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്ത് ആക്രമി സംഘം, വൈറലായി ദൃശ്യങ്ങള്‍

1820ൽ ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാർട്ടിൻ ഫുഗേറ്റ്, എലിസബത്ത് സ്മിത്ത് എന്ന അമേരിക്കൻ യുവതിയെ വിവാഹം കഴിച്ചതോടെയാണ് ഈ കഥ ആരംഭിക്കുന്നത്. ഇവർക്കുണ്ടായ ഏഴ് മക്കളിൽ നാല് പേർ ജനിച്ചത് നീലനിറത്തിലുള്ള ചർമവുമായാണ്. ചർമത്തിൻ്റെ നിറം നീലയായിരുന്നെങ്കിലും ഇവർക്ക് മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ, ഇവർ താമസിച്ചിരുന്ന 'ട്രബിൾസം ക്രീക്ക്' എന്ന പ്രദേശം തികച്ചും ഒറ്റപ്പെട്ട ഒരു ഗ്രാമമായിരുന്നു. പുറത്തു നിന്നുള്ളവരുമായി വിവാഹബന്ധങ്ങൾ കുറവായതിനാൽ, ഈ ചെറിയ സമൂഹത്തിലെ കുടുംബങ്ങൾക്കിടയിൽ തന്നെ വിവാഹങ്ങൾ വ്യാപകമായി നടന്നു. ഇതോടെ ഈ ജനിതക വൈകല്യം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, കുടുംബത്തിൽ കൂടുതൽ 'നീല മനുഷ്യർ' ജനിക്കുകയും ചെയ്തു.

1960ൽ ഡോ. മാഡിസൺ കാവെയ്ൻ എന്ന ഹെമറ്റോളജിസ്റ്റും, റൂത്ത് പെൻഡർഗ്രാസ് എന്ന നഴ്സും ചേർന്ന് റേച്ചൽ, പാട്രിക് റിച്ചി എന്നീ നീല നിറമുള്ള സഹോദരങ്ങളെ പഠനവിധേയമാക്കിയതോടെ ആണ് ഈ രോഗാവസ്ഥ പുറംലോകം അറിഞ്ഞത്. രക്തത്തിലൂടെ ഓക്സിജൻ പ്രവഹിക്കുന്നതിനെ ബാധിക്കുന്ന അവസ്ഥയാണിത്.

രക്തബന്ധത്തിലുള്ള വിവാഹങ്ങളും 'കെൻ്റക്കിയിലെ നീല മനുഷ്യരും': സുപ്രീം കോടതി ഇടപെടലിലൂടെ വീണ്ടും ചർച്ചയായി വിചിത്രമായ ജനിതക വൈകല്യങ്ങൾ!
സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ക്രിസ്ത്യന്‍ ഫോറം

സാധാരണ മനുഷ്യരുടെ രക്തത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ 'മെത്തീമോഗ്ലോബിൻ' ഉണ്ടാകാറുള്ളൂ. എന്നാൽ, ഫുഗേറ്റ് കുടുംബാംഗങ്ങളിൽ ഇത് 10 മുതൽ 20 ശതമാനം വരെയായിരുന്നു. മരുന്നിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡോ. കാവെയ്ൻ കണ്ടെത്തി. 1975ലാണ് ഈ കുടുംബത്തിൽ അവസാനമായി നീല നിറമുള്ള ഒരു കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പതിറ്റാണ്ടുകൾക്ക് ശേഷം ബെംഗളൂരുവിലെ നിയമവിദ്യാർഥിനി ആയ ചാർവി എസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലൂടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. ആചാരങ്ങളുടെ പേരിൽ മാത്രം രക്തബന്ധത്തിലുള്ള വിവാഹങ്ങൾ അനുവദിക്കുന്നത് വഴി, കുട്ടികളെ ഒഴിവാക്കാനാകുന്ന ജനിതക വൈകല്യങ്ങളിലേക്ക് തള്ളിവിടണോ എന്ന് കോടതി പരിശോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ കുട്ടികളിൽ ജനിതക രോഗങ്ങൾ, ജന്മനായുള്ള വൈകല്യങ്ങൾ, ബുദ്ധിപരമായ വളർച്ചക്കുറവ്, ശിശു മരണം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പുതിയ മെഡിക്കൽ പഠനങ്ങളെ ഉദ്ധരിച്ച് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.