പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി; അപകടം ബിലാസ്പൂർ തിരുനെൽവേലി എക്സ്പ്രസ് കടന്ന് പോകുന്നതിനിടെ

തിരുവനന്തപുരം നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
A train derailed in Parassala after soil caved in onto the railway tracks
പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി
Published on: 
Updated on: 

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിലേക്ക് ട്രെയിൻ കയറിയാണ് പാളം തെറ്റിയത്.

മണ്ണിടിച്ചിലിൽ എഞ്ചിൻ ഭാഗം ട്രാക്കിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. ബിലാസ്പൂർ തിരുനെൽവേലി എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാറശാല ഇലങ്കം ക്ഷേത്രത്തിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.

A train derailed in Parassala after soil caved in onto the railway tracks
പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആയിരുന്നു. ഇതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് സൂചന. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് തിരുവനന്തപുരം നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.

A train derailed in Parassala after soil caved in onto the railway tracks
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 19 ദിവസം പ്രായമുള്ള കുഞ്ഞ്
News Malayalam 24x7
newsmalayalam.com