പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ആറാം മാസത്തിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. ഷോളയൂർ സ്വർണപ്പിരിവിൽ സുമിത്രയുടെ ആൺകുഞ്ഞാണ് മരിച്ചത്. കുട്ടി ഗർഭപാത്രത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തിൽ കളക്ടർ ഡിഎംഒ യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്ന് രാവിലെ വീട്ടിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. ഇത് യുവതിയുടെ ആറാമത്തെ പ്രസവമായിരുന്നു. മുമ്പ് അഞ്ച് തവണ സ്ത്രീയ്ക്ക് അബോർഷൻ സംഭവിച്ചിരുന്നു. ഹൈറിസ്ക് പ്രെഗ്നൻസി ആയിരുന്നു. യുവതിയെ കോട്ടത്തറ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.