പ്രതീകാത്മക ചിത്രം Source: News Malayalam 24x7
KERALA
മില്ലിലെ യന്ത്രത്തിൽ ഷാൾ കുരുങ്ങി; തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം
മില്ലിലെ ജീവനക്കാരിയായ പുളിമാത്ത് സ്വദേശി ബീന(44) യാണ് മരിച്ചത്.
തിരുവനന്തപുരം: മില്ലിലെ യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ആരുഡി മില്ലിലാണ് സംഭവം. മില്ലിലെ ജീവനക്കാരിയായ പുളിമാത്ത് സ്വദേശി ബീന(44) യാണ് മരിച്ചത്.
ജോലി ചെയ്യുന്നതിനിടെ കഴുത്തിൽ കിടന്ന ഷോള്‍ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ മില്ലിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.
