പനങ്കായ പറിക്കാൻ കയറി; പനയിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ശനിയാഴ്ച ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവിൽ പനങ്കായ പറിക്കുന്നതിനിടെ പനയിൽ നിന്നും വീഴുകയായിരുന്നു.
subeesh
മരിച്ച സുബീഷ്Source: News Malayalam 24x7
Published on

കോഴിക്കോട്: അത്തോളിയിൽ പനയിൽ നിന്നും വീണ യുവാവിന് ദാരുണാന്ത്യം. അന്നശ്ശേരി സ്വദേശി സുബീഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവിൽ പനങ്കായ പറിക്കുന്നതിനിടെ പനയിൽ നിന്നും വീഴുകയായിരുന്നു. പനങ്കായ പറിക്കാൻ കയറിയപ്പോഴായിരുന്നു അപകടം.

subeesh
"രാജഹംസിലെ ആർട്ടിക്കിൾ 200മായി ബന്ധപ്പെട്ട ലേഖനം സർക്കാർ നിലപാടല്ല"; വിയോജിപ്പ് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി

സുബീഷിനെ ഉടനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്തോളി പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com