കോഴിക്കോട് ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്
കോഴിക്കോട് ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
Source: News Malayalam 24x7
Published on: 
Updated on: 

കോഴിക്കോട്: കോഴിക്കോട് പനങ്ങാട് സ്ഥാനാർഥികളുടെ ആഹ്ലാദപ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശിയായ സന്ദീപ് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ജയിച്ച സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിടെയായിരുന്നു അപകടം. പടക്കം ഇരുചക്ര വാഹനത്തിൽ വന്നു വീണതാണ് അപകട കാരണമെന്നാണ് നിഗമനം. പൊട്ടിത്തെറിച്ചയുടൻ സ്കൂട്ടറിന് തീപിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സ്ഥാനാർഥികളുടെ വീടുകൾക്ക് നേരെ ആക്രമണം

Related Stories

Young man dies tragically after high-speed bikes collide
"പെരുമണ്‍-പേഴുംതുരുത്ത് പാലം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും"; പാലം നിര്‍മാണം ഇഴയുന്നുവെന്ന് ന്യൂസ് മലയാളം വാര്‍ത്തയില്‍ മന്ത്രിയുടെ ഇടപെടല്‍|IMPACT
ചേരാനല്ലൂരിലും നെടുമ്പാശേരി മോഡൽ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റി