വിദേശത്ത് പോകാൻ പണം നൽകി; കൊല്ലത്ത് വിസ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

കൊല്ലത്തെ എസ്രാ ഗ്ലോബൽ വിസ തട്ടിപ്പിൽ പണം നഷ്ടമായ യുവാവാണ് ആത്മഹത്യ ചെയ്തത്.
A young man in Kollam, who fell victim to a visa scam, took his own life
കൊല്ലത്ത് വിസ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി
Published on: 
Updated on: 

കൊല്ലം: എസ്ര ഗ്ലോബല്‍ ട്രാവല്‍സിൻ്റെ വിസ തട്ടിപ്പിനിരയായ ശക്തികുളങ്ങര സ്വദേശി സൈജു ഹെൻ്റി പീറ്റർ ജീവനൊടുക്കി. ഓസ്ട്രേലിയൻ വിസ നൽകാമെന്ന് പറഞ്ഞ് സൈജുവിൻ്റെ കൈയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. സൈജുവിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. പണം തിരികെ നൽകാമെന്ന് പറഞ്ഞ് സൈജുവിനെ ഏജൻസി കബളിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ ആൻസി പറഞ്ഞു.

നിരവധി തവണ സൈജു സ്ഥാപനത്തിൽ കയറിയിറങ്ങിയിട്ടും പണം നൽകിയില്ല. ഇതിൽ മനംനൊന്താണ് സൈജു ജീവനൊടുക്കിയത്. കുരീപ്പുഴ ബൈപാസില്‍ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ പേരില്‍ മാത്രം ഏകദേശം 4.5 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

A young man in Kollam, who fell victim to a visa scam, took his own life
ബെഡിൽ ചത്ത എലിയും പൂച്ചകളും; പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കഴിഞ്ഞ മാസം 26-ന് പോലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ബാങ്കിടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. എസ്ര ട്രാവല്‍ ഏജൻസി ഉടമ മേരി ലോപ്പസിനെ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ചണ്ഡിഗഡില്‍ നിന്ന് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഉദ്യോഗാർഥികളില്‍ നിന്നായി ഏഴ് ലക്ഷം രൂപ വരെയാണ് പ്രതികള്‍ വാങ്ങിയിരുന്നത്.

A young man in Kollam, who fell victim to a visa scam, took his own life
കേന്ദ്രമന്ത്രി നിർമല സീതാരാമൻ്റെ എഐ വീഡിയോ ഉപയോഗിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നര കോടി രൂപ