തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി; തലയ്ക്ക് അടിയേറ്റത് മര പരിചകൊണ്ട്

പള്ളിക്കര പാലരക്കീഴിൽ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി; തലയ്ക്ക് അടിയേറ്റത് മര പരിചകൊണ്ട്
Published on
Updated on

കാസർഗോഡ്: നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴിൽ വിഷ്ണു മൂർത്തീ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. രാത്രിയിൽ പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് അടിയേറ്റത്.

ഭയപ്പെടുത്തുന്നതിൻ്റെ ഭാഗമായി വെള്ളാട്ടം ആളുകളെ മർദിക്കാറുണ്ട്. എന്നാൽ കൈയ്യിലുണ്ടായിരുന്ന മരത്തിൻ്റെ പരിച തലയിൽ ഇടിച്ചതോടെയാണ് പ്രദേശവാസിയായ മനു അബോധാവസ്ഥയിലായത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി; തലയ്ക്ക് അടിയേറ്റത് മര പരിചകൊണ്ട്
കെഎസ്ആർടിസിയുടെ 100 കോടി കാണാതായതിൽ അന്വേഷണം വഴിമുട്ടി; അഞ്ച് വർഷമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല

Related Stories

No stories found.
News Malayalam 24x7
newsmalayalam.com