

തിരുവനന്തപുരം: കൈതമുക്ക് പാൽക്കുളങ്ങരയിൽ യുവാവിന് കുത്തേറ്റു. വഞ്ചിയൂർ സ്വദേശി പ്രദീപ്കുമാറിനാണ് കുത്തേറ്റത്. അമ്മയുടെ മാല പിടിച്ചുപറിക്കാൻ എത്തിയത് തടഞ്ഞതിനായിരുന്നു ആക്രമണം. അടിവയറ്റിലും കയ്യിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രദീപ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിൽ എത്തിയ യുവാവ് തർക്കത്തിനിടയിൽ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു എന്നാണ് പരാതി പറയുന്നത്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി.