ആധാർ സെർവർ പണിമുടക്കി; സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭിച്ചു

വ്യാപാരികൾ അടക്കമുള്ളവർ വലിയ പ്രതിസന്ധിയിലാണ്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാർ സെർവർ പണിമുടക്കി. ഇതിന് പിന്നാലെ റേഷൻ വിതരണം സ്തംഭിച്ചു. മാസാവസാനമായതിനാല്‍ കടകളില്‍ വൻ തിരക്ക്. ഹൈദരാബാദ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംസ്ഥാനത്ത് റേഷൻ വിതരണ സ്തംഭനം ഉണ്ടായത്. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കുന്ന അവസാന തീയതിയാണ് ഇന്ന്. അതുകൊണ്ട് തന്നെ റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, മാനുവലായി പോലും റേഷൻ വിതരണം നടക്കാത്ത സാഹചര്യമുണ്ടായി.

പ്രതീകാത്മക ചിത്രം
നഫീസത്തുൽ മിസ്രിയക്കെതിരെ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ-മനുഷ്യത്വ വിരുദ്ധം: പിണറായി വിജയൻ

ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ ഹൈദരാബാദുമായ ബന്ധപ്പെട്ട ആധാർ സെർവറിൻ്റെ പണിമുടക്കാണ് പ്രശ്നത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് മനസിലായത്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ ഹൈദരാബാദ് നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടെന്നും പെട്ടന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, വ്യാപാരികൾ അടക്കമുള്ളവർ വലിയ പ്രതിസന്ധിയിലാണ്. ഈ മാസം ഇതുവരെ 79 ശതമാനത്തോളം വിതരണം മാത്രമാണ് പൂർത്തിയായത്. സാധാരണ ഗതിയിൽ 85-86 ശതമാനം വരെ ആളുകളിലേക്ക് റേഷൻ സാധനങ്ങൾ എത്തേണ്ടതാണ്. മാസവസാനമുണ്ടായ ഈ പ്രതിസന്ധി റേഷൻ വ്യാപാരികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ മാസത്തെ റേഷൻ വിതരണം നീട്ടണമെന്ന ആവശ്യവും വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.