അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

കേസില്‍ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്
അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി
Published on: 
Updated on: 

തിരുവനന്തപുരം : പതിനേഴുകാരന്‍ അഭിറാമിന്റെ ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍, ഷര്‍ട്ട്, കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാല എന്നിവ കണ്ടെടുത്തു. കൊല്ലാനുപയോഗിച്ച അഭിറാമിന്റെ ബെല്‍റ്റ് അന്വേഷണത്തിലെ നിര്‍ണായക തെളിവാണ്. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്. കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങളെല്ലാം കണ്ടെത്തിയത്.

മുഖ്യപ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് മൂന്നുദിവസത്തെ കസ്റ്റഡിയില്‍ അന്വേഷണ സംഘം വാങ്ങിയത്. മൂന്ന് പേരെയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി
വി.ഡി. സതീശൻ സർക്കാർ ഭരണത്തിലേറിയിട്ട് ഇന്നേക്ക് ആറ് മാസം; നേട്ടങ്ങളെക്കാൾ മുഴച്ചു നിൽക്കുന്നത് പോരായ്മകൾ