ആറന്മുളയിൽ അബിൻ വർക്കി, വാമനപുരത്ത് സുധീർഷാ പാലോട്... ; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക ഉടൻ

നേമത്ത് ത്രികോണപ്പോരിന് കളമൊരുക്കാൻ കെ.എസ്. ശബരീനാഥൻ സ്ഥാനാർഥിയാകും...
ആറന്മുളയിൽ അബിൻ വർക്കി, വാമനപുരത്ത് സുധീർഷാ പാലോട്... ; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക ഉടൻ
Source: FB
Published on
Updated on

ഡൽഹി: കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാരുടെ സമ്മർദ തന്ത്രങ്ങളിൽ വഴങ്ങാതെ കോൺഗ്രസ്. എംപിമാർക്ക് സീറ്റ് നൽകേണ്ടെന്ന് കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. രണ്ടാം ഘട്ട പട്ടിക പതിനൊന്ന് മണിയോടെ പുറത്തുവരുമെന്നാണ് വിവരം. അതേസമയം പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റില്ല. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനെ വെട്ടി മുഹമ്മദ് ഷിയാസ് സ്ഥാനാർഥി. ദീപ്തിയെ അനുനയിപ്പിക്കാൻ നേതാക്കൾ. ഭരണം ലഭിച്ചാൽ നല്ല സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം.

ആറന്മുളയിൽ അബിൻ വർക്കി, വാമനപുരത്ത് സുധീർഷാ പാലോട്... ; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക ഉടൻ
തിരൂരിലേക്ക് മാറില്ല; മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും

നേമത്ത് ത്രികോണപ്പോരിന് കളമൊരുക്കാൻ കെ.എസ്. ശബരീനാഥൻ സ്ഥാനാർഥിയാകും. ആറന്മുളയിൽ വീണാ ജോർജിനെ നേരിടാൻ അബിൻ വർക്കി കളത്തിലിറങ്ങും. വി.എസ്. ശിവകുമാർ അരുവിക്കരയിലും എം. ലിജു കായംകുളത്തും ജനവിധി തേടും. പാലോട് രവിക്ക് സീറ്റില്ല. കഴക്കൂട്ടത്ത് ശരത്ചന്ദ്ര പ്രസാദ്, വർക്കലയിൽ വർക്കല കഹാർ, വാമനപുരത്ത് സുധീർഷാ പാലോട്, കായംകുളത്ത് എം. ലിജു, ചെങ്ങന്നൂരിൽ ബാബു പ്രസാദ്, റാന്നിയിൽ പഴകുളം മധു, പട്ടാമ്പിയിൽ ടി.പി. ഷാജി എന്നിവരാണ് സ്ഥാനാർഥികളെന്നാണ് ലഭിക്കുന്ന വിവരം.

News Malayalam 24x7
newsmalayalam.com