തിരൂരിലേക്ക് മാറില്ല; മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും

തിരൂരിലേക്ക് മാറാനുള്ള വി. അബ്ദുറഹിമാൻ്റെ തീരുമാനം സിപിഐഎം വേണ്ടെന്നു വച്ചു...
വി. അബ്ദുറഹിമാൻ
വി. അബ്ദുറഹിമാൻ Source: Files
Published on: 
Updated on: 

മലപ്പുറം: മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ തന്നെ മത്സരിക്കും. തിരൂരിലേക്ക് മാറാനുള്ള വി. അബ്ദുറഹിമാൻ്റെ തീരുമാനം സിപിഐഎം വേണ്ടെന്നു വച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുറഹിമാൻ പ്രചാരണം ആരംഭിക്കും.

വി. അബ്ദുറഹിമാൻ
ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ നേതൃത്വം; ഭരണം ലഭിച്ചാൽ മറ്റ് സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം

താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ സിപിഐഎമ്മിനെ അറിയിച്ചിരുന്നു. താനൂരിനേക്കാൾ തനിക്ക് ഇത്തവണ വിജയസാധ്യത തിരൂരിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു അബ്ദുറഹിമാൻ താൽപര്യമറിയിച്ചത്. അദ്ദേഹത്തിൻ്റെ താൽപര്യം പരിഗണിച്ച് അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയിരിക്കുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതുവരെ അബ്ദുറഹിമാൻ തയ്യാറായിരുന്നില്ല.

News Malayalam 24x7
newsmalayalam.com