കെ.പി. ഉദയഭാനുവിനെതിരായ അധിക്ഷേപ പോസ്റ്റ്: ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് .
Police register case against Sreenadevi Kunjamma
ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
Published on: 
Updated on: 

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അടൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.

അടൂരിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തെരുവ് യുദ്ധത്തിന് പിന്നാലെ കോൺഗ്രസുകാരുടെ പരിപ്പിളക്കും എന്ന തരത്തിൽ കെ.പി. ഉദയഭാനു നടത്തിയ പ്രസംഗവും മുന്നറിയിപ്പുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Police register case against Sreenadevi Kunjamma
കാർത്തികപ്പള്ളി രണ്ട് വയസുകാരൻ്റെ മരണം: പിതാവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്, കൂസലില്ലാതെ അമ്മ

അതീവ ഗുരുതരമായ വ്യക്തിപരമായ ആരോപണങ്ങളാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ കുറിച്ചത്. കെ.പി. ഉദയഭാനു പണ്ട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ പെരിങ്ങനാടുള്ള വീട്ടിൽ പോയപ്പോൾ നാട്ടുകാർ തടിച്ചുകൂടിയ സംഭവം ഓർമയുണ്ടോയെന്ന് ശ്രീനാദേവി പോസ്റ്റിൽ കുറിച്ചിരുന്നു.

നേതാവ് അടിക്കടി നടത്തുന്ന മൈസൂർ യാത്രകളുടെ ലക്ഷ്യം എന്താണെന്ന് പാർട്ടിക്കാരോട് വിശദീകരിച്ചിട്ടുണ്ടോ എന്നും അവർ ചോദിച്ചു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാർ ആരുടെതാണെന്ന് വെളിപ്പെടുത്താനും ശ്രീനാദേവി വെല്ലുവിളിച്ചു. ഇതിനെതിരെയാണ് കെ.പി. ഉഭയഭാനു പൊലീസിൽ പരാതി നൽകിയത്.

Police register case against Sreenadevi Kunjamma
ടാസ്ക് ഫോഴ്സ് ഫയലിന് മിന്നൽവേഗം; ആരോഗ്യമന്ത്രി കണ്ടത് പത്താമനായി!
News Malayalam 24x7
newsmalayalam.com