ടാസ്ക് ഫോഴ്സ് ഫയലിന് മിന്നൽവേഗം; ആരോഗ്യമന്ത്രി കണ്ടത് പത്താമനായി!

മുഖ്യമന്ത്രി കണ്ടതിന് ശേഷം മാത്രമാണ് ഫയൽ ആരോഗ്യമന്ത്രിയുടെ അടുത്തെത്തിയത്.
മന്ത്രി കെ. മുരളീധരൻ
മന്ത്രി കെ. മുരളീധരൻSource: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വിവാദ ടാസ്ക് ഫോഴ്സ് രൂപീകരണത്തിന് മുന്നോടിയായി ഫയലുകൾ നീങ്ങിയത് അതിവേഗം. ഫയൽ ഓപ്പൺ ചെയ്ത് ഉത്തരവിറങ്ങാൻ എടുത്തത് കൃത്യം ഒരാഴ്ച മാത്രമാണ്. ഒൻപത് ഉദ്യോഗസ്ഥർ ഫയൽ കണ്ട ശേഷം പത്താമതായാണ് ആരോഗ്യമന്ത്രി ഈ ഫയൽ കണ്ടത്. മുഖ്യമന്ത്രി കണ്ടതിന് ശേഷം മാത്രമാണ് ഫയൽ ആരോഗ്യമന്ത്രിയുടെ അടുത്തെത്തിയത്.

ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ഫയൽ ഓപ്പൺ ചെയ്തത് സെപ്റ്റംബർ 29നാണ്. ആദ്യ ദിവസം മൂന്ന് ഉദ്യോഗസ്ഥരിലൂടെ ഫയൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയിലെത്തി. അന്നേദിവസം തന്നെ ആരോഗ്യ വകുപ്പ് സെക്രട്ടറി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു.

മന്ത്രി കെ. മുരളീധരൻ
കാർത്തികപ്പള്ളി രണ്ട് വയസുകാരൻ്റെ മരണം: പിതാവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്, കൂസലില്ലാതെ അമ്മ

ഒക്ടോബർ രണ്ടിന് ചീഫ് സെക്രട്ടറിയിൽ നിന്ന് ഫയൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കൈകളിലേക്കെത്തി. ഒക്ടോബർ അഞ്ചിന് ചീഫ് സെക്രട്ടറി ഈ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. അന്നേദിവസം തന്നെ ഫയൽ മുഖ്യമന്ത്രിയിൽ നിന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തി.

പിറ്റേന്ന് ഒക്ടോബർ ആറിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഫയൽ ആരോഗ്യമന്ത്രിക്ക് അയച്ചു. ഒക്ടോബർ ഏഴിന് ആരോഗ്യമന്ത്രിയിൽ നിന്ന് ഫയൽ വീണ്ടും മുഖ്യമന്ത്രിയിലേക്ക് എത്തി. തുടർന്നാണ് ഒക്ടോബർ ഏഴിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ഉത്തരവിറങ്ങുന്നത്.

മന്ത്രി കെ. മുരളീധരൻ
വഖഫ് ബോർഡ് അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നാളെ രാജി വയ്ക്കും; തീരുമാനം സമസ്ത എപി വിഭാഗത്തെ ഉൾപ്പെടുത്താൻ
News Malayalam 24x7
newsmalayalam.com