തൃശൂരിൽ സഹോദരന്മാരായ പൊലീസുകാർ തമ്മിലുള്ള കയ്യാങ്കളിയിൽ അച്ചടക്ക നടപടിയുമായി കമ്മിഷണർ. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ദിലീപ് കുമാറിനെയും പഴയന്നൂർ സ്റ്റേഷൻ എസ്ഐ പ്രദീപ്കുമാറിനെയും സസ്പെൻഡ് ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രദീപ് കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ചേലക്കര പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.
പരിക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.