"പരിഗണിക്കുന്നതിൽ സന്തോഷം, കോൺഗ്രസ്‌ സമീപിച്ചാൽ പാലക്കാട്‌ സ്ഥാനാർഥിയാകും": രമേശ്‌ പിഷാരടി

ഭാരത് ജോഡോ യാത്രയ്ക്ക് പോയ ഏക സിനിമക്കാരൻ താനായിരുന്നുവെന്നും രമേശ് പിഷാരടി
രമേശ് പിഷാരടി
Source: Social Media
Published on
Updated on

കോട്ടയം; കോൺഗ്രസ്‌ സമീപിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിക്കുമെന്ന് രമേഷ് പിഷാരടി. തന്റെ പേര് പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണയും പേര് പരിഗണിച്ചതായി വാർത്തകൾ വന്നിരുന്നുവെന്നും പിഷാരടി പറഞ്ഞു.

രമേശ് പിഷാരടി
വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് നാടുകൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യം, പ്രവാസികൾക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി

10 വർഷം കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴും കോൺഗ്രസ്‌ ആണെന്ന് പറഞ്ഞ് നിന്നതുകൊണ്ടാകാം പരിഗണനയെന്നും പിഷാരടി പറഞ്ഞു. ഉറച്ച നിലപാടിന് ലഭിക്കുന്ന അംഗീകരമായി അതിനെ കരുതുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് പോയ ഏക സിനിമക്കാരൻ താനായിരുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു.

രമേശ് പിഷാരടി
"ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കുഴിത്തുരുമ്പ്"; ഗണേഷ് കുമാർ രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി

പാലക്കാട് താൻ ജനിച്ച നാടാണെന്നും രമേശ് പിഷാരടി പറഞ്ഞു. അവിടെ സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്. സ്ഥാനാർഥിത്വം സംബന്ധിച്ച് നേതൃത്വം ആവശ്യപ്പെട്ടാൽ അതിനനുസരിച്ച് തീരുമാനമെടുക്കും. ഇനി ആവശ്യപ്പെട്ടില്ലെങ്കിലും പരാതികളില്ലെന്നും മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും രമേശ് പിഷാരടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com