"ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കുഴിത്തുരുമ്പ്"; ഗണേഷ് കുമാർ രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി

"ഗണേഷ് എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ്. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി."
കെ. ബി. ഗണേഷ് കുമാറിനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ
Source; Social Media
Published on
Updated on

കൊച്ചി: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ ആരെയും ചതിച്ചിട്ടില്ല, ഗണേഷ് കുമാർ എത്രയോ പേരെ ചതിച്ചിരിക്കുന്നു, സ്വന്തം അച്ഛനെ ചതിച്ച ആളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഗണേഷ് കുമാറിനെ രാഷ്ട്രീയത്തിലെ ചതിയൻ ചന്തുവെന്ന് വിളിച്ച വെള്ളാപ്പള്ളി ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കുഴിത്തുരുമ്പാണ് ഗണേഷ് കുമാറെന്നും പറഞ്ഞു.

കെ. ബി. ഗണേഷ് കുമാറിനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ
കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായി പ്രോസിക്യൂഷൻ; വീണാ ജോർജിന് പരിക്കേറ്റ കേസിൽ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

ഗണേഷ് എല്ലാവരുമായി പ്രശ്നമുണ്ടാക്കുന്ന ആളാണ്. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യയുമായും പ്രശ്നങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മൻചാണ്ടിയെയും അതിൽപ്പെടുത്തി. രാഷ്ട്രീയത്തിലെ ചതിയൻ ചന്തു ആണ് ഗണേശൻ. ഇത്രയും ധാർഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ?. സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗണേശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ. ബി. ഗണേഷ് കുമാറിനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ
"പാർട്ടിയിലെ മറ്റ് നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ട്"; സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് എം.എം. മണി

അതേ സമയം നായർ ഈഴവ ഐക്യം. താൻ ആരെയും വേദനിപ്പിച്ചിട്ടില്ല. തുറന്ന മനസ്സോടെയാണ് ഇതിൽ ഇടപെട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസ് - എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി ഉണ്ടായിരുന്നുവെന്ന ഗണേഷ് കുമാറിന്റെ പ്രതികരണമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. അതോടെയാണ് അധിക്ഷേപിക്കുന്ന മറുപടിയുമായി വെള്ളാപ്പള്ളിയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com